ചേർത്തല : ചേർത്തല താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും എൻ.എസ്.എസ്. സോഷ്യൽ സർവീസ് വിഭാഗവും നബാർഡും ചേർന്ന് ഏകദിന പരിശീലന പരിപാടി നടത്തി. എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് സി.ബി. മോഹനൻ നായർ അധ്യക്ഷനായി.

നബാർഡ് ആലപ്പുഴ ഡി.ഡി.എം. ടി.കെ. പ്രേംകുമാർ, എസ്.എച്ച്.ജി. അംഗങ്ങൾക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. പച്ചക്കറിവിത്തുവിതരണ ഉദ്ഘാടനവും സമുന്നതിയെക്കുറിച്ചുള്ള വിശദീകരണവും എൻ.എസ്.എസ്. സോഷ്യൽ സർവീസ് സെക്രട്ടറി വി.വി. ശശിധരൻ നായർ നിർവഹിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മുരളീകൃഷ്ണൻ, റോയ് ജെ. മാത്യു, ജയചന്ദ്രൻ കോട്ടയം, സി. ഹരിഹരൻ എന്നിവർ ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ നായർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.