ചാരുംമൂട് : ഗ്രാമങ്ങളിൽ നല്ല കളിക്കളങ്ങൾ വേണമെന്നു മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. താമരക്കുളം പഞ്ചായത്ത് സ്റ്റേഡിയം സന്ദർശിക്കുകയായിരുന്നു മന്ത്രി. അഞ്ചുകോടി രൂപയാണ് സ്റ്റേഡിയത്തിനായി അനുവദിച്ചിട്ടുള്ളത്. എത്രയും വേഗം നിർമാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

എം.എസ്. അരുൺ കുമാർ എം.എൽ.എ., ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ഷൈജാ അശോകൻ, ശാന്തി സുഭാഷ്, പി.ബി. ഹരികുമാർ, ദീപ, ദീപാ ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു.