ചാരുംമൂട് : നൂറനാട് എരുമക്കുഴി ക്ഷീരോത്പാദക സഹകരണസംഘത്തിലെ ക്ഷീരകർഷകർക്കു കറവമാടുകളെ വാങ്ങുന്നതിനു മിൽമയിൽനിന്ന്‌ അനുവദിച്ച റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സി.ആർ. ബാബുപ്രകാശ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. മധു, രാമചന്ദ്രൻ, ശോഭ, സരസ്വതിയമ്മ, സെക്രട്ടറി വി.കെ. രാജു എന്നിവർ സംസാരിച്ചു.