ആലപ്പുഴ : എസ്.ഡി. കോളേജിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെയും നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിന്റെയും അനുമതിയോടെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തുടങ്ങുന്നു.
ആറുമാസം ദൈർഘ്യമുള്ള ജി.എസ്.ടി. അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഇക്വിറ്റി ഡീലർ എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. ജോലിസാധ്യത കോഴ്‌സുകളിൽ പ്രായോഗികപരിശീലനവും ഉണ്ടാകും.
പ്രായപരിധിയില്ലാതെ ആർക്കും അപേക്ഷിക്കാം. 10, പ്ലസ്ടു ആണ് അടിസ്ഥാനയോഗ്യത. എസ്.ഡി. കോളേജ് കൊമേഴ്‌സ് വിഭാഗമാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷകൾ 25 വരെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണികൃഷ്ണപിള്ള അറിയിച്ചു. ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് www.sdcollege.in സന്ദർശിക്കണം.