കരുവാറ്റ : എൻ.ഡി.എ. കരുവാറ്റ പഞ്ചായത്ത് തിരഞ്ഞെടുപ്പു കൺവെൻഷനും സ്ഥാനാർഥിസംഗമവും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. വിനോദ് അധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ജെ. ദിലീപ്, ധനേഷ്, മൈമൂനത്ത് ബീവി, അഡ്വ. കെ. ശ്രീകുമാർ, എസ്. വിശ്വനാഥ്, കെ.ഗിരീഷ്, ബൈജു എന്നിവർ പ്രസംഗിച്ചു.