ഹരിപ്പാട് : എ.ഐ.ടി.യു.സി. മണ്ഡലം കമ്മിറ്റി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റേഷന് സമീപം സമരത്തെരുവ് സംഘടിപ്പിക്കും. തിങ്കളാഴ്ച 10-ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
മണ്ഡലം പ്രസിഡന്റ് പി.ബി. സുഗതൻ അധ്യക്ഷത വഹിക്കും.
വൈകീട്ട് മൂന്നിന് കർഷക ഐക്യദാർഢ്യസദസ്സ് എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ മണ്ഡലം പ്രസിഡന്റ് ഇ.ബി. വേണുഗോപാൽ അധ്യക്ഷത വഹിക്കും. ചൊവ്വാഴ്ച 10-ന് ആരംഭിക്കുന്ന കാർഷികസെമിനാർ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.