പാണ്ടനാട് : പടക്കം പൊട്ടിച്ചതിന്റെ പേരിൽ ദമ്പതിമാരെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. പ്രയാർ ഓലിക്കൽ വീട്ടിൽ കെ.ഒ. ബിജു (43), ഭാര്യ മഞ്ജു (39) എന്നിവരെ ആക്രമിച്ച കേസിലെ പ്രതി പ്രയാർ മൂത്തേടത്ത് ജോമോൻ (55) ആണ് ഇന്നലെ ഡിവൈ.എസ്.പി. ആർ. ജോസ് മുൻപാകെ കീഴടങ്ങിയത്.

ഡിസംബർ 23-ന് രാത്രിയാണു കേസിനാസ്പദമായ സംഭവം.

ബിജുവിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി ജോമോനുമായി തർക്കമുണ്ടായി.

വാക്കേറ്റത്തിനിടെ ജോമോൻ ആക്രമിക്കുകയായിരുന്നെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരിക്കേറ്റ ദമ്പതിമാർ തിരുവല്ല ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു.