കണ്ടല്ലൂർ : സംയുക്ത തൊഴിലാളി യൂണിയൻ കണ്ടല്ലൂർ മേഖലാ കമ്മിറ്റി ഓണമ്പള്ളിൽ ജങ്ഷനിൽ പ്രതിഷേധാഗ്നി നടത്തി. 27-ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധനയങ്ങൾക്കും പൊതുമേഖലാസ്ഥാപനങ്ങൾ സ്വാകാര്യവത്കരിക്കാനുളള നീക്കത്തിനെതിരേയുമാണു സമരംനടത്തിയത്.

തൊഴിലുറപ്പുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) കായംകുളം മണ്ഡലം പ്രസിഡന്റ് എസ്. സുഭാഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു. (സി.ഐ.ടി.യു.) ഏരിയ വൈസ് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. സുധീർ, കാളിദാസൻ, ജെ. മനോജ്, രഘുനാഥ്, ഭൻസരിദാസ്, ഗോപാലകൃഷ്ണൻ, ആർ. ഷോബി, ബീനാസുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.