ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് മഹാസമാധി ദിനാചരണം നടത്തി.

ദൈവദശകത്തോടെയാണ് പരിപാടി തുടങ്ങിയത്. ഗുരുദർശനങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങളും വീഡിയോ പ്രദർശനവും നടത്തി.

പ്രിൻസിപ്പൽ ഡോ. പി.പി. ഷർമിള, മുൻ പ്രിൻസിപ്പൽ ഡോ. വിനോദ് ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും ചരിത്രവിഭാഗം അധ്യാപികയുമായ എം.വി. പ്രീത നേതൃത്വം നൽകി.