ചെങ്ങന്നൂർ : പാണ്ടനാട് നോർത്തിൽ ആൾത്താമസമില്ലാതിരുന്ന വീട്ടിൽ മോഷണം. സ്വർണവും വീട്ടുപകരണങ്ങളും കവർന്നു. കേശവവിലാസത്തിൽ എം.എസ്. വരുണിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണമുണ്ടായത്. വരുണും കുടുംബവും അസമിലായിരുന്നു. വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് കള്ളന്മാർ അകത്തുകടന്നത്. രണ്ടുഗ്രാം തൂക്കമുള്ള സ്വർണമോതിരം, വീട്ടുപകരണങ്ങളടക്കം 48,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.