ചേർത്തല : വയലാറിൽ ആർ.എസ്.എസ്. പ്രവർത്തകൻ നന്ദുകൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തുറവൂർ പള്ളിത്തോട് മാതുപറമ്പിൽ നിഹാസാ (40)ണു പിടിയിലായത്.

ഒളിവിൽക്കഴിയുകയായിരുന്ന ഇയാളെ പൂച്ചാക്കൽഭാഗത്തുനിന്നാണു പിടികൂടിയത്. കേസിലെ 20-ാം പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു.

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 25 ആയി. ഫെബ്രുവരി 24-ന് രാത്രി വയലാർ നാഗംകുളങ്ങരക്കവലയിലുണ്ടായ ആർ.എസ്.എസ്.- എസ്.ഡി.പി.ഐ. സംഘട്ടനത്തിലാണു നന്ദുകൃഷ്ണ വെട്ടേറ്റു മരിച്ചത്.

ഡിവൈ.എസ്.പി. വിനോദ്പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.