കരുവാറ്റ : കുട്ടികളിലെ കോവിഡനന്തര മാനസിക-ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ആയുർവേദ പരിരക്ഷാ പദ്ധതി സ്‌നേഹാമൃതം തുടങ്ങി. രോഗമുക്തിക്കുശേഷമുള്ള പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സ, യോഗ, വിനോദ പരിപാടികൾ, കൗൺസലിങ്, പോഷകാഹാരങ്ങൾ നൽകുക എന്നിവയാണു പദ്ധതിയിലുള്ളത്.

സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണീരാജു, ജില്ലാപ്പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. താഹ, എ. ശോഭ, പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ടി. പൊന്നമ്മ, ശ്രീലേഖ മനു, നിഷഎ ൻ. തയ്യിൽ, സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.