മങ്കൊമ്പ് : വിശ്വകർമ മഹാസഭ കുട്ടനാട് യൂണിയൻ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അധ്യക്ഷനായി.
ഡയറക്ടർ ബോർഡംഗങ്ങളായ പി.ആർ. ദേവരാജൻ, വി.എൻ. ദിലീപ്കുമാർ, ഡി. ഗോപാലകൃഷ്ണൻ, പി. കൃഷ്ണൻകുട്ടി, പി.എം. ബിജു, കെ. ഓമനക്കുട്ടൻ, കെ.പി. ബിജു, വിമലാ ഓമനക്കുട്ടൻ, പ്രശോഭ വേണു, പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വിശ്വകർമ മഹാസഭ സംസ്ഥാന അധ്യക്ഷൻ പി.ആർ. ദേവദാസിനെ ആദരിച്ചു.