ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിലെ ലീഗൽ ലിറ്ററസി ക്ലബ്ബ് മൗലികാവകാശങ്ങളെപ്പറ്റി വെബിനാർ സംഘടിപ്പിച്ചു.
അഡ്വ. ഭുവനേന്ദ്രൻനായർ പ്രബന്ധാവതരണവും ചർച്ചയും നടത്തി. പ്രിൻസിപ്പൽ ഡോ. വിനോദ് ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. എസ്. സിനുമോൾ, പ്രൊഫ. ശ്രീമോൻ, ഡോ. ടി. ശ്രീജ, ഡോ. അരുൺ എസ്. പ്രസാദ് എന്നിവർ സംസാരിച്ചു.