ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ ഉൾപ്പടെയുള്ള ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ധർണ നടത്തി. ഹരിപ്പാട്ട് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, ചേർത്തലയിൽ യു.ഡി.എഫ്. ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ, കായംകുളത്ത് യു.ഡി.എഫ്. സെക്രട്ടറി ബി. രാജശേഖരൻ, അരൂരിൽ ഡൊമിനിക് പ്രസന്റേഷൻ, മാരാരിക്കുളത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, കുട്ടനാട്ടിൽ കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം, മാവേലിക്കരയിൽ ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.സണ്ണിക്കുട്ടി, അമ്പലപ്പുഴയിൽ സി.എം.പി. ജില്ലാ സെക്രട്ടറി നിസാർ, ആലപ്പുഴയിൽ ജനതാദൾ യു.ഡി.എഫ്. ജില്ലാ പ്രസിഡന്റ് ജോമി ചെറിയാൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.