ഹരിപ്പാട് : അച്ചൻകോവിലാറ്റിലെ ഇരുപത്തിയെട്ടിൽക്കടവിെല കാർട്ടബിൾപാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാൻ തീരുമാനമായി.

ശനിയാഴ്ചമുതൽ യന്ത്രസഹായത്തോടെ ഇവ നീക്കംചെയ്യും. മേജർ ഇറിഗേഷൻവകുപ്പ് അസി. എൻജിനിയർ ജ്യോതി, െഡപ്യൂട്ടി തഹസീൽദാർ ഉണ്ണികൃഷ്ണൻ മൂസത് തുടങ്ങിയവർ പരിശോധന നടത്തി.

നിലവിൽ ആറ്റിലെ വെള്ളംകാണാൻ കഴിയാത്തവിധത്തിൽ തടികളും പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിട്ടുള്ളത്.

രണ്ടുവർഷംമുൻപും സമാനരീതിയിൽ മാലിന്യം നിറഞ്ഞിരുന്നു. ദിവസങ്ങളോളം നീണ്ട പരിശ്രമത്തിലൂടെയാണിതു നീക്കിയത്.

തടിക്കഷ്ണങ്ങൾ തൂണുകളിൽ തട്ടിനിൽക്കുന്നതിനാലാണു മാലിന്യമടിയുന്നത്.

മാലിന്യംകാരണം ആറ്റിലെ ജലനിരപ്പുയർന്നതു സമീപത്തെ വീടുകളിൽ വെള്ളംകയറാൻ കാരണമാകുന്നുണ്ട്‌.

പ്രദേശത്തെ ജലനിരപ്പുകുറഞ്ഞെങ്കിലും ഈഭാഗത്തു വെള്ളം ഉയർന്നുതന്നെ നിൽക്കുകയാണ്.