കരുവാറ്റ : റെയിൽവേ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുക തുടങ്ങി‌യ ആവശ്യങ്ങൾ ഉന്നയിച്ച്

എ.ഐ.ടി.യു.സി. കരുവാറ്റ റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി.

ജില്ലാ എക്‌സിക്യുട്ടീവംഗം യു. ദിലീപ് ഉദ്ഘാടനം ചെയ്തു. പി. മുരളികുമാർ അധ്യക്ഷനായി. ജി. ഹരികുമാർ, അനിൽകുമാർ, പി.വി. ജയപ്രസാദ്, പി. ജോൺസൺ, കെ. രാമചന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.