ചേർത്തല : തിരഞ്ഞെടുപ്പിൽ സി.പി.എം. അരൂർ ഏരിയ നേതൃത്വം ജെ.എസ്.എസിനോട് രാഷ്ട്രീയ അധാർമികതയാണ് കാട്ടിയതെന്ന് ജെ.എസ്.എസ്. അരൂർ നിയോജകമണ്ഡലം കമ്മിറ്റി. നിലവിലുണ്ടായിരുന്ന ബ്ളോക്ക് ഡിവിഷൻ വിട്ടുനൽകാതെയും കോടംതുരുത്തിൽ സിറ്റിങ് അംഗത്തെ പാർട്ടിചിഹ്നത്തിൽ മത്സരിപ്പിച്ചതുമടക്കം അധാർമിക നടപടിയാണ്.
ജെ.എസ്.എസ്. സംഘടനാ നടപടിക്ക് വിധേയരാക്കിയവരുമായി ഉണ്ടാക്കിയ ധാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ടിട്ടും ചർച്ചപോലും നടത്തിയില്ല. ഈ പശ്ചാത്തലത്തിലും എൽ.ഡി.എഫുമായി സഹകരിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ മുന്നണിക്കെതിരേ സ്ഥാനാർഥികളെ നിർത്തി വോട്ട് ഭിന്നിപ്പിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. മണ്ഡലത്തിലെ ചില വാർഡുകളിൽ പൊതുസമ്മതരായ സ്ഥാനാർഥികൾക്ക് പിന്തുണനൽകി വിജയിപ്പിക്കാൻ പാർട്ടി പരിശ്രമിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ. അംബർഷൻ അറിയിച്ചു.