പള്ളിപ്പുറം : തവണക്കടവിനു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ വാഹനം പോലീസ് പിടികൂടി. ഏഴാം വാർഡിൽ കടവിൽ സമീക്ഷയിൽ ജോസിന്റെ പറമ്പിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയത്.
ചേർത്തല പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി. ക്യാമറയിൽ വാഹനം തിരിച്ചറിഞ്ഞു.മുട്ടത്തിപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണു മാലിന്യം തള്ളിയതെന്ന് കണ്ടെത്തിയതിനെത്തുടർന്നു വാഹനം പിടികൂടി.