ചാരുംമൂട് : കിടപ്പുമുറിയിലെ തുറന്നുകിടന്ന ജനാലവഴി കൈയിട്ട് നാലുവയസ്സുകാരന്റെ ഒരുപവൻ വരുന്ന സ്വർണമാലയും വെള്ളിയരഞ്ഞാണവും കവർന്നു. താമരക്കുളം കൊട്ടായ്ക്കാട്ടുശ്ശേരി മുകേഷ്ഭവനത്തിൽ മഹേഷിന്റെ മകൻ ധ്യാനിന്റെ സ്വർണമാലയാണ് പൊട്ടിച്ചത്.
തിങ്കളാഴ്ച പുലർച്ചേ രണ്ടോടെയണ് സംഭവം. ചൂടായതിനാൽ കിടപ്പുമുറിയുടെ ജനാല തുറന്നിട്ടാണ് വീട്ടുകാർ ഉറങ്ങിയത്. മഹേഷിന്റെ ഭാര്യ രേവതിയും ധ്യാനും ജനാലയുടെ അരികിലുള്ള കട്ടിലിലാണ് കിടന്നിരുന്നത്. ശബ്ദംകേട്ടുണർന്ന വീട്ടുകാരും അയൽവാസികളും മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഈസമയം ഇതുവഴിപോയ കാറിന്റെ രജിസ്‌ട്രേഷൻനമ്പർ പോലീസിന് നൽകി. നൂറനാട് പോലീസ് കേസെടുത്തു.