ചേർത്തല : ഓൾ കേരള സിൽക്ക് എംപ്ലോയീസ് യൂണിയന്റെ (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ 24-നു രാവിലെ ഒൻപതിനു തൃശ്ശൂർ അത്താണിയിലെ സിൽക്ക് കോർപ്പറേറ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തും.

സ്റ്റീൽ ഇൻഡസ്ട്രീസ് കേരളയെ പ്രവർത്തനക്ഷമമാക്കുക, തൊഴിലാളികളുടെ ന്യായമായ ആനുകൂല്യങ്ങൾ നൽകുക, കമ്പനിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ധർണ.