ആലപ്പുഴ : ലോകത്തു വ്യാപകമായിക്കൊണ്ടിരിക്കുന്ന വർഗീയഭീകരതയെ അമർച്ചചെയ്യാൻ സമാധാനപ്രസ്ഥാനങ്ങൾ അനിവാര്യമാണെന്ന് എ.എം. ആരിഫ് എം.പി. ലോക സമാധാനദിനത്തിന്റെ ഭാഗമായി ഐപ്‌സോ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമാധാനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐപ്‌സോ സംസ്ഥാന ജനറൽ സെക്രട്ടറി വി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത അധ്യക്ഷയായി. ഡോ. ജനാർദനക്കുറുപ്പ്, ജോയിക്കുട്ടി ജോസ് എന്നിവർ സംസാരിച്ചു.