ആലപ്പുഴ : ‘പുതിയ കേരളം പുരോഗമനയുവത്വം’ എന്ന മുദ്രാവാക്യവുമായി ഈ വർഷത്തെ ഡി.വൈ.എഫ്.ഐ. അംഗത്വപ്രചാരണത്തിനു ജില്ലയിൽ തുടക്കം. മൂന്നരലക്ഷംപേരെ ജില്ലയിൽ അംഗങ്ങളാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

എൽ.എൽ.എമിനു ഒന്നാംറാങ്കു നേടിയ എൻ.ബി. നന്ദനയ്ക്ക് അംഗത്വംനൽകി ജില്ലാ സെക്രട്ടറി അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനക്കമ്മിറ്റി അംഗങ്ങളായ അഡ്വ. എം.എം. അനസ് അലി, സി. ശ്യാംകുമാർ, ബ്ലോക്ക് സെക്രട്ടറി അഡ്വ. ദിനൂപ് വേണു, പ്രസിഡൻറ് ധനേഷ്‍കുമാർ എന്നിവർ പങ്കെടുത്തു.