ആലപ്പുഴ : ജില്ലയിൽ 1,250 പേർക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 1,223 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗംബാധിച്ചത്.

ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. 24 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണനിരക്ക് 18.59 ശതമാനമാണ്.

1,104 പേർ രോഗമുക്തരായി. നിലവിൽ 9,903 പേർ ചികിത്സയിലും 21,985 പപേർ നിരീക്ഷണത്തിലും കഴിയുന്നു. 6,721 സാംപിളുകൾ പരിശോധനയ്ക്കയച്ചു.