ആലപ്പുഴ : ശ്രീനാരായണഗുരുവിന്‍റെ 94-ാമത് സമാധിദിനം ബി.ജെ.പി. ജില്ലാ കമ്മിറ്റി ആചരിച്ചു.

ജില്ലാ ഓഫീസിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി. ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഗുരുസമാധിദിനാചരണം നടത്തിയത്.

ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ, ദക്ഷിണമേഖലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സജി പി. ദാസ്, ജനറൽ സെക്രട്ടറി ജി. മോഹനൻ തുടങ്ങിയവർ നേതൃത്വംനൽകി.