എടത്വാ : മരങ്ങൾ കടപുഴകിവീണു ചങ്ങങ്കരി ശ്രീധർമശാസ്ത ക്ഷേത്രത്തിൽ വ്യാപക നാശം. ക്ഷേത്ര ശ്രീകോവിൽ, ഊട്ടുപുര, നാഗക്ഷേത്രം, കിണർ എന്നിവയാണു തകർന്നത്.

ബുധനാഴ്ചരാത്രിയിലാണു സംഭവം. ക്ഷേത്രത്തിനു സമീപത്തുനിന്നു വലിയ പുളിമരവും തെങ്ങുമാണു കടപുഴകിവീണത്. മരങ്ങൾ വീണ് ശ്രീകോവിലിന്റെ ഓടുകളും ഊട്ടുപുരയും നാഗക്ഷേത്രത്തിന്റെ ഭിത്തിയും മതിലും കിണറിന്റെ റിങ്ങുകളും തകർന്നിരുന്നു.

ഊട്ടുപുര പകുതിയിലേറെ നിലംപറ്റി. പൊതുചടങ്ങുകളുടെ ആവശ്യത്തിനായി ഊട്ടുപുരയോടെ ചേർന്ന് സ്ഥാപിച്ചിരുന്ന ടാപ്പുകളും തകർന്നിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സബ്ഗ്രൂപ്പ് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് ചങ്ങങ്കരി ശ്രീധർമശാസ്താ ക്ഷേത്രം.