കരുവാറ്റ : കരുവാറ്റവടക്ക് 1237-ാം നമ്പർ സർവീസ് സഹകരണസംഘത്തിലെ വിദ്യാതരംഗിണി പദ്ധതി കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി. സദാനന്ദൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ആർ. മനോജ്, പി.ടി. മധു, ടി. മോഹൻകുമാർ, ശാന്താ നാരായണൻ, റെജി ജോൺ, ജെയിംസ്, പി.ടി. മനോജ്, ജെ. ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.