അമ്പലപ്പുഴ : ജില്ലയിലെ ആരോഗ്യമേഖലയിൽ വെന്റിലേറ്ററിന്റെ അപര്യാപ്തത കണക്കിലെടുത്ത് ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് വെന്റിലേറ്ററുകൾ നൽകി.

എച്ച്. സലാം എം.എൽ.എ., മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലിന് ഇവ കൈമാറി.

റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ ഡോ. ആർ. മണികുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജി. പദ്‌മകുമാർ, ജില്ലാ ഭാരവാഹികളായ ഐസക് മാടവന, എ.എൻ. പുരം ശിവകുമാർ, മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.