ചെങ്ങന്നൂർ : കൊല്ലകടവ് മുഹമ്മദൻ സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആചരിച്ചു.

ക്വിസ്, ഉപന്യാസ മത്സരങ്ങൾ നടത്തി. 'ചന്ദ്രനെ ലക്ഷ്യമാക്കുന്ന ശാസ്ത്രലോകം' എന്ന വിഷയത്തിൽ നടത്തിയ വെബിനാറിൽ ഡോ. കോശി പി. ജോർജ് ക്ലാസ് നയിച്ചു. സീനിയർ അധ്യാപിക എം.ആർ. സലീന, സീഡ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ, ജസ്റ്റിൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി.