കുട്ടനാട് : ദിവസേന നിരവധി ട്രെയ്‌ലറുകളാണ് എ.സി. റോഡിലൂടെ കടന്നുപോകുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയിലൂടെ വാഹനങ്ങൾ തിരിച്ചുവിടുമ്പോൾ ട്രെയ്‌ലറുകളും ഈ വഴി തന്നെയാണു കടന്നുപോകേണ്ടത്.

എന്നാൽ, തകഴി ലെവൽക്രോസിലൂടെ ട്രെയ്‌ലറുകൾ കടന്നുപോകുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. റെയിൽവേ വൈദ്യുതിക്കമ്പികൾ ലെവൽക്രോസിനു മുകളിലൂടെ കടന്നുപോകുന്നുണ്ട്. ഉയർന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാനായി ഇരുവശത്തും റെയിൽവേ ഹൈറ്റ് ഗേജ് സ്ഥാപിച്ചിട്ടുണ്ട്. ഗതാഗതനിയന്ത്രണത്തിനായി ചേർന്ന യോഗത്തിന്റെ ഒരുഘട്ടത്തിലും ഇക്കാര്യം ചർച്ചയിൽ വന്നില്ല.