മാവേലിക്കര : ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാവേലിക്കരയിൽ നടന്ന ‘ഷൂട്ട് @ ഗോളി’ൽ കായികപ്രേമികൾ ആവേശപൂർവം പങ്കെടുത്തു.

ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷനും ഫുട്‌ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ആദ്യ ഗോളടിച്ച് എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ അധ്യക്ഷനായി.

കെ. ഗോപൻ, ശാന്തി അജയൻ, തോമസ് മാത്യു, ഗോപൻ സർഗ, ആർ. രാജേഷ്, ഫാ. ജോബി കെ. ജോൺ, ഡോ. പി. സുനിൽകുമാർ, കെ.ആർ. രാജേഷ്, സുദീപ്‌ജോൺ, രാജ്‌മോഹൻ, ഡേവിഡ് ജോസഫ്, സിബു ശിവദാസ്, ഷെറിൻ സംഗീത് തുടങ്ങിയവർ പ്രസംഗിച്ചു.