ആലപ്പുഴ : കൊയ്ത്തുപൂർത്തിയായ അപ്പർ കുട്ടനാട് പാടശേഖരത്തിൽനിന്ന്‌ നെല്ലെടുക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.

മാന്നാറിലും ചെന്നിത്തലയിലും മാത്രമായി പതിനായിരക്കണക്കിന് കിലോഗ്രാം നെല്ലാണ് പാടത്ത്‌ കെട്ടിക്കിടക്കുന്നത്. ഇത്രയും നെല്ല് മഴ നനയാതെ കർഷകർ സൂക്ഷിച്ചും കാവലിരുന്നും മടുത്തു.

നെല്ലെടുക്കാതെ വീണ്ടും കർഷകരെ ദ്രോഹിക്കാനാണ് നീക്കമെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം.പി. അറിയിച്ചു.