ചെങ്ങന്നൂർ : തിരുവൻവണ്ടൂരിൽ എൽ.ഡി.എഫ്.-യു.ഡി.എഫ്. കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ബി.ജെ.പി.അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു പ്രതിഷേധിച്ചു.

പാർലമെന്ററി പാർട്ടി ലീഡർ സജു ഇടക്കല്ലിൽ, പഞ്ചായത്തംഗങ്ങളായ മനു തെക്കേടത്ത്, കലാ രമേശ്, നിഷാ ബിനു, ശ്രീവിദ്യ സുരേഷ് എന്നിവരാണ് പ്രതിഷേധിച്ചത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനംചെയ്തു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ. രാജീവ് അധ്യക്ഷനായി. പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, സതീഷ് കൃഷ്ണൻ, അജി ആർ. നായർ, ശ്രീരാജ് ശ്രീവിലാസം, എസ്. രഞ്ജിത്ത്, പി.ടി. ലിജു തുടങ്ങിയവർ പ്രസംഗിച്ചു.