ചെങ്ങന്നൂർ : ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ മൂന്നു ജീവനക്കാർക്ക് കോവിഡ്. ഒരു ഡ്രൈവർക്കും രണ്ടു കണ്ടക്ടർമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പനിയെത്തുടർന്ന് ഒരാഴ്ചയായി ഇവർ ഡിപ്പോയിൽ എത്തിയിരുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്ക്

ചാരുംമൂട് : ചത്തിയറയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ചത്തിയറ ചാങ്ങയിൽ മേക്ക് രാധാമണിയമ്മ, ഗോകുലം വീട്ടിൽ വിശാലാക്ഷിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.