മാവേലിക്കര : ജില്ലാ ആശുപത്രിയിൽ കോവിഡ് വാക്സിനെടുക്കാനെത്തിയവരുടെ തിരക്ക് നിയന്ത്രണാതീതമായപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഇടപെട്ട് പോലീസ്. ചൊവ്വാഴ്ച ജില്ലാ ആശുപത്രിയിൽ 343 പേർക്കാണ് വാക്സിൻ നൽകിയത്. സമയം വൈകിയതിനാൽ അൻപതോളം പേരെ മടക്കിവിട്ടു. ബുധനാഴ്ച 130 പേർക്ക് നൽകാനുള്ള വാക്സിനാണ് ശേഷിക്കുന്നത്.

കുറത്തികാട് സാമൂഹികാരോഗ്യകേന്ദ്രത്തിലും തഴക്കര, ചെട്ടികുളങ്ങര പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും 200 ഡോസ് വാക്സിൻവീതം എത്തിയെങ്കിലും ഉച്ചയോടെ തീർന്നു. വാക്സിനെടുക്കാനെത്തിയ പകുതിയിലധികംപേരും നിരാശരായി മടങ്ങി. അടുത്ത ഡോസ് എത്തുമ്പോൾ അറിയിക്കാമെന്നായിരുന്നു ആരോഗ്യപ്രവർത്തകരുടെ നിലപാട്.