ആലപ്പുഴ : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്നിടാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ ആവശ്യപ്പെട്ടു. എല്ലാവർഷവും മാർച്ച് 15-ന് ശേഷം ബണ്ട് തുറക്കുമായിരുന്നു. കഴിഞ്ഞ പ്രളയത്തെ തുടർന്ന് ഇത് ഏപ്രിൽ മൂന്നാം വാരത്തിലായി. എന്നാൽ, ഈ വർഷം ഇതുവരെ തുറന്നിട്ടില്ല. ഉൾനാടൻ മേഖലയിൽ മത്സ്യബന്ധനം ഉപജീവനമാക്കിയിട്ടുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ഇതുമൂലം ക്ലേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.