പള്ളിപ്പുറം :ഭിന്നശേഷിക്കാരനായ ലോട്ടറിത്തൊഴിലാളിയുടെ പണവും മൊബൈൽ ഫോണും ലോട്ടറി ടിക്കറ്റുകളുമടങ്ങിയ ബാഗ് ബൈക്കിലെത്തി തട്ടിപ്പറിച്ചു. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 16-ാം വാർഡ് ചാത്തനാട്ട് ഷാജിയുടെ ബാഗാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തട്ടിയടുത്തത്.

3,000 രൂപയും 2,000 രൂപ വിലയുള്ള ടിക്കറ്റും ഫോണുമാണ് ബാഗിലുണ്ടായിരുന്നത്. പള്ളിച്ചന്തയിൽനിന്നു ടിക്കറ്റെടുത്ത് മടങ്ങുംവഴി പല്ലുവേലിഭാഗം സ്കൂളിനു സമീപമായിരുന്നു സംഭവം. ബാഗ് തട്ടിയെടുത്തശേഷം ബൈക്ക് ഇടവഴിയിലൂടെ ഓടിച്ചുപോയി. ചേർത്തല പോലീസിൽ പരാതി നൽകി.