കരുവാറ്റ : പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി.യുടെ കൊടികളും തോരണങ്ങളും നശിപ്പിക്കുന്നതായി പരാതി. നാലാം വാർഡിൽ കൊടികൾ നശിപ്പിച്ച വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വിനോദ്കുമാറിനെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിനു ശ്രമിക്കുകയുംചെയ്തു.

ഹരിപ്പാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചു നടന്ന യോഗം ബി.ജെ.പി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെ. ദിലീപ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ബി. ബിജു അധ്യക്ഷനായി. എസ്. വിശ്വനാഥ്, യു. ധനേഷ്, എം. വിനോദ്കുമാർ, ബിജു ഭാർഗവൻ, പ്രമീള, കെ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.