തകഴി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തകഴി യൂണിറ്റ് വാർഷികപൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ. ഗോപി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻനായർ അധ്യക്ഷനായി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റംഗം എസ്. അജയകുമാറിനെ ആദരിച്ചു.

കെ. ഉത്തമൻ, ജോസഫ് ചെറിയാൻ, ആർ. മോഹൻദാസ്, എസ്. അരവിന്ദൻ, കെ.ജി. ലളിതാഭായി അമ്മ, ഐ. സുഭദ്രാമ്മ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡി. ഗോപാലകൃഷ്ണൻ നായർ (പ്രസി.), കെ. ഉത്തമൻ (സെക്ര.), കെ.എൻ. വിജയകുമാർ (ഖജാ.).