കഞ്ഞിക്കുഴി : ഓണക്കാല പച്ചക്കറിക്കൃഷിയുടെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ഓൺലൈൻ കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഗ്രാമസഭയുടെ പഞ്ചായത്തുതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് രാവിലെ 11-ന് ഓൺലൈനായി നിർവഹിക്കും.

രണ്ടുദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ ഗ്രാമസഭയിൽ വീടുകളിലേക്കാവശ്യമായ പച്ചക്കറികൾ കൃഷിചെയ്യുന്ന കർഷകരും വാണിജ്യാടിസ്ഥാനത്തിൽ കാർഷികവൃത്തി ചെയ്യുന്നവരും പങ്കെടുക്കും.