അമ്പലപ്പുഴ : എച്ച്. സലാം എം.എൽ.എ.യുടെ നിയോജകമണ്ഡലം ഓഫീസ് കളർകോട് ചിന്മയ വിദ്യാലയത്തിനു സമീപം സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗവും മുൻമന്ത്രിയുമായ ജി. സുധാകരൻ ഉദ്ഘാടനംചെയ്തു.

എ.എം. ആരിഫ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യാരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ടി.ജെ. ആഞ്ചലോസ്, അഡ്വ. കെ. പ്രസാദ്, അഡ്വ. വി. മോഹൻദാസ്, എ. ഓമനക്കുട്ടൻ, അജയ് സുധീന്ദ്രൻ, ഇ.കെ. ജയൻ, ജമാൽ പള്ളാത്തുരുത്തി, മുജീബ് റഹ്‌മാൻ പല്ലന, അഡ്വ. പ്രദീപ് കൂട്ടാല, സാദിഖ് എം. മാക്കിയിൽ, നസീർ സലാം, ഗീതാ ബാബു തുടങ്ങിയവർ പങ്കെടുത്തു. ഓഫീസിലെ ഫോൺനമ്പർ: 0477 2267423.