ആലപ്പുഴ : അയ്യങ്കാളിയുടെ എൺപതാം സ്മൃതിദിനം സാധുജന പരിപാലനസംഘം ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച ആചരിക്കും. കരയോഗാംഗങ്ങളുടെ വീടുകളിൽ ദീപംതെളിച്ചും പുഷ്പാർച്ചന, പ്രാർഥന എന്നിവ നടത്തിയുമാണ് ദിനാചരണമെന്ന് ജില്ലാപ്രസിഡന്റ് സുരേഷ് സഹദേവൻ, സെക്രട്ടറി കെ. സുരേഷ്‌കുമാർ എന്നിവർ അറിയിച്ചു