പൂച്ചാക്കൽ : കോവിഡ് പ്രതിസന്ധി മറികടക്കാൻ തീവ്രയജ്ഞ പദ്ധതികൾ ആവിഷ്കരിക്കാൻ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേർന്നു.

അഞ്ചുപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് കർമപദ്ധതികൾക്ക് രൂപം നൽകിയത്. ബോധവത്കരണം, ആൾക്കൂട്ട നിയന്ത്രണം, പ്രതിരോധ പ്രവർത്തനങ്ങൾ, പരിശോധന ക്യാമ്പുകൾ, ആരോഗ്യ പരിപാലനം തുടങ്ങിയ വിവിധ കാര്യങ്ങൾക്കാണ് മുൻഗണന.

വാർഡുതലത്തിൽ ജാഗ്രതാ സമിതി വിളിച്ചു ചേർക്കും. ആശാ പ്രവർത്തകരുടെ സഹായം തേടുന്നതിനും ദ്രുതകർമസേനയെ വാർഡുതലത്തിൽ പ്രവർത്തിപ്പിക്കുന്നതിനും തീരുമാനിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ജനാർദനൻ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് പദ്ധതി വിശദീകരിച്ചു. ഡി. വിശ്വംഭരൻ, വി.വി. ആശ, ധന്യാ സന്തോഷ്, സുധീഷ്, ബിനിതാ പ്രമോദ്, രാജേഷ് വിവേകാനന്ദ, ജയശ്രീ, ബിജു തുടങ്ങിയവർ പങ്കെടുത്തു.