വള്ളികുന്നം : പടയണിവെട്ടത്ത് കൊല്ലപ്പെട്ട എസ്.എഫ്.ഐ.പ്രവർത്തകൻ അഭിമന്യു (15) വിന്റെ വീട് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മന്ത്രി ടി.എം. തോമസ് ഐസക് എന്നിവർ സന്ദർശിച്ചു.

ഇരുവരും അഭിമന്യുവിന്റെ അച്ഛനെയും സഹോദരനെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചു. കേസന്വേഷണം ശരിയായ ദിശയിലാണെന്നും യഥാർഥപ്രതികളെ മുഴുവൻ പിടികൂടുമെന്നും മന്ത്രി പറഞ്ഞു.

സി.എസ്. സുജാത, ജി. ഹരിശങ്കർ, ബി. ബിനു, എൻ.എസ്. ശ്രീകുമാർ, വി.കെ. അജിത്, ജെ. രവീന്ദ്രനാഥ്, കെ.രാജു, ബിജി പ്രസാദ് തുടങ്ങിവരും ഒപ്പമുണ്ടായിരുന്നു.