കരുവാറ്റ : ചക്കിട്ടയിൽ യോഗീശ്വര മഹാദേവക്ഷേത്രത്തിലെ നവരാത്രി ഉത്സവം സമാപിച്ചു. മേൽശാന്തി അമൽ ദേവീദാസിന്റെ മുഖ്യകാർമികത്വത്തിൽ വിദ്യാരംഭം, വിദ്യാഗോപാലാർച്ചന എന്നിവ നടന്നു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് രാമചന്ദ്രക്കുറുപ്പ്, സെക്രട്ടറി വിജയമോഹനൻ, വിജയകുമാർ, ബാലകൃഷ്ണക്കുറുപ്പ്, ജയകുമാർ, രാധാകൃഷ്ണക്കുറുപ്പ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.കരുവാറ്റ ചക്കിട്ടയിൽ യോഗീശ്വര മഹാദേവക്ഷേത്രത്തിൽ മേൽശാന്തി അമൽ ദേവീദാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിദ്യാരംഭം