താരങ്ങളെയല്ല, അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും അവയുടെ പ്രസക്തിയുമാണ് ജൂറി പരിഗണിച്ചതെന്ന് ചെയർപേഴ്‌സൺ സുഹാസിനി മണിരത്നം. ഒറ്റക്കെട്ടായാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച നടൻ, നടി വിഭാഗത്തിൽ നല്ല മത്സരമുണ്ടായിരുന്നു. മികച്ച നടിയാകാൻ ഏഴുപേരാണ് അവസാനഘട്ടംവരെയുണ്ടായിരുന്നത്. ജൂറി അംഗങ്ങൾ ഏറ്റവും കൂടുതൽ ചർച്ചനടത്തിയതും ഈ വിഭാഗത്തിലാണ്. മികച്ച നടനാകാൻ മൂന്നുപേരാണ് മത്സരിച്ചത്. ഇതിൽ ജയസൂര്യയെ തിരഞ്ഞെടുത്തു.