കായംകുളം : കെ.പി. റോഡിൽ റെയിൽവേ മേൽപ്പാലത്തിന് അടിവശത്തെ വെള്ളക്കെട്ട് യാത്രക്കാർക്കു ദുരിതമാകുന്നു. റെയിൽവേ മേൽപ്പാലത്തിനുതാഴെ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. ഇവിടെ ടാർ റോഡിനേക്കാളും താഴ്‌ന്നുകിടക്കുന്നതിനാൽ മഴവെള്ളം കെട്ടിക്കിടക്കുന്നതു കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.

സമീപത്തെ ഓട മണ്ണുവീണു മൂടിക്കിടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാനും വഴിയില്ള. മണ്ണുനീക്കംചെയ്തു വെള്ളം ഒഴുക്കിവിട്ടാൽ മാത്രമേ വെള്ളക്കെട്ടിനു പരിഹാരമാകുകയുള്ളൂവെന്നു നാട്ടുകാർ പറഞ്ഞു. സംസ്ഥാനപാതയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.