മങ്കൊമ്പ് : കുട്ടനാട്ടിലെ റേഷൻ വ്യാപാരികൾ തിങ്കളാഴ്ച കടകളടച്ച് സമരം ചെയ്യും.

കോവിഡ് ബാധിച്ചു മരിച്ച റേഷൻ വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുക, വ്യാപാരികൾക്ക് സുരക്ഷയുറപ്പാക്കുക, വാക്സിൻ കുത്തിവെപ്പിന്‌ മുൻഗണന നൽകുക.

ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാസമരം നടത്തുന്നതെന്ന് സംയുക്ത സമരസമിതി നേതാക്കളായ ജോസ് കാവനാട്, എം. വിശ്വനാഥപിള്ള, തോമസ് മാത്യു, പി.എച്ച്. സതീന്ദ്രൻ, ബി. ഹരിദാസ്, ഷാജി ജോസഫ് എന്നിവർ അറിയിച്ചു.