ആലപ്പുഴ : കനത്ത മഴയിലും കടലേറ്റത്തിലും ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി ദേശീയ ദുരന്തനിവാരണസേന. 24 പേരടങ്ങുന്ന സംഘമാണ് ജില്ലയിലുള്ളത്.

മൂന്ന്‌ ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവർത്തനം. ചേർത്തല താലൂക്കിലെ കടലേറ്റപ്രദേശങ്ങളിലാണിവർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പല സ്ഥലങ്ങളിലും റോഡിലേക്കും വീടുകളുടെ മുകളിലേക്കും മറിഞ്ഞുവീണ മരങ്ങൾ ഉൾ​െപ്പടെയുള്ളവ വെട്ടിനീക്കി. ഗതാഗതതടസ്സം ഉൾ​െപ്പടെയുള്ള പ്രശ്നങ്ങളും പരിഹരിച്ചു. കടലേറ്റമുള്ള ചേർത്തല താലൂക്കിലെ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിൽ എൻ.ഡി.ആർ.എഫ്. ടീം കമാൻഡർ എസ്.ഐ. പ്രിതാംസിങ്‌, ചേർത്തല തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.