മാവേലിക്കര : കേരളപാണിനി എ.ആർ. രാജരാജവർമയുടെ 103-ാം ചരമവാർഷികാചരണം വെള്ളിയാഴ്ച മാവേലിക്കര എ.ആർ. സ്മാരകത്തിൽ നടക്കും. എട്ടിന്‌ എ.ആറിന്റെ ചെറുമകൾ രത്നം രാമവർമത്തമ്പുരാന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന.

തുടർന്നു നടക്കുന്ന അനുസ്മരണം എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്യുമെന്ന് സ്മാരകം സെക്രട്ടറി പി. പ്രമോദ് അറിയിച്ചു.